top of page
Search

എന്താണ് TMR? (What is TMR?)

Updated: Jun 14, 2022

ഒരു പശുവിനു നൽകുന്ന സമ്പൂർണ്ണ ആഹാരത്തെയാണ് TMR (Total Mixed Ration) എന്ന് വിളിക്കുന്നത്. ഒരു പശുവിനു ആവശ്യമായ എല്ലാ പോഷകങ്ങളും TMR കാലിത്തീറ്റയിൽ അടങ്ങിയിരിക്കുന്നു. ഒരു TMR കാലിത്തീറ്റയിൽ അടങ്ങിയിരിക്കേണ്ടത് 2 കാര്യങ്ങളാണ് - ഖരാഹാരം (Concentrate) & പരുഷാഹാരം (Roughage). ഇവ രണ്ടും ശരിയായ അളവിൽ പരസ്പരപൂരകങ്ങളായി കാലിത്തീറ്റയിൽ അടങ്ങിയാലാണ് അതിനെ TMR എന്ന് വിളിക്കുന്നത്. TMR കഴിക്കുന്ന പശുവിനു പച്ചവെള്ളം ഒഴികെ മറ്റൊന്നും കൊടുക്കേണ്ട ആവശ്യമില്ല. യഥാർത്ഥ TMR ൽ പശുവിനു ആവശ്യമായ proteins, trace മിനറൽസ്, Calcium, മുതലായ ഖരാഹാരങ്ങളും പുല്ല്, തവിട്‌ മുതലായ പരുഷാഹാരങ്ങളും ശരിയായ അളവിൽ അടങ്ങിയിരിക്കുന്നു. പശുവിനാണെങ്കിൽ വയറുനിറയുവോളം ഇത് കഴിക്കാം.


TMR (Total Mixed Ration) is the complete feed given to a cow. TMR cattle feed contains all the nutrients that a cow needs for its metabolism. A TMR cattle feed comprises 2 ingredients - Concentrates & Roughages. When these two ingredients are present in the correct ratio complementing each other, then only it becomes a TMR. The cow consuming TMR does not need anything other than water. The actual TMR contains the right amount of concentrates like protein, trace minerals, calcium and roughages like grass and bran, in every bite. The cow can eat it to a full stomach.


എന്നാൽ ഇന്ന് വിപണിയിലുള്ള TMR എന്ന് അവകാശപ്പെടുന്ന കാലിത്തീറ്റകളിൽ ആവശ്യമായ പല പോഷകങ്ങളും ഇല്ലാത്തതിനാൽ അതിന്റെയൊക്കെ കൂടെ പശുവിന്റെ ആരോഗ്യം നിലനിർത്തുവാൻ Calcium, പാലിന് കട്ടിവരുവാൻ Protein അടങ്ങിയ സ്പെഷ്യൽ തീറ്റകൾ, roughage അഥവാ ഫൈബർ, content - നുവേണ്ടി (സാധാരണക്കാരുടെ ഭാഷയിൽ വയറുനിറയ്ക്കുവാൻ വേണ്ടി) പുല്ല് / വൈക്കോൽ തുടങ്ങിയവ കൊടുക്കേണ്ടി വരുന്നു.


However, the cattle feed claimed to be TMR in the market today does not have many of the required nutrients and so has to provide special fodder containing calcium for maintaining the health of the cow, protein fodder for increasing the quality of milk, grass/straw for complimenting roughage or fiber content (in common language, to full the stomach)


TMR മാത്രം കൊടുത്തു പശുവിൽ നിന്ന് ലഭിക്കാവുന്ന പരമാവധി പാൽ ഉത്പ്പാദിപ്പിക്കുകയും, കൂടാതെ പശുവിന്റെ ആരോഗ്യത്തെ കാത്തുസംരക്ഷിക്കുകയും ചെയ്യാം. TMR നൽകുന്ന പശുവിന്റെ ദഹനം സുഗമമാവുകയും ചാണകം ഉറച്ചുപോവുകയും ചെയ്യുന്നു. മറ്റു തീറ്റകൾക്കു പകരം TMR കൊടുക്കുമ്പോൾ പാലിന്റെ അളവ് 1L - 2.5L വരെ വർദ്ധിക്കുന്നു.


By giving TMR alone, the cow can produce as much milk as its capability and it maintains the health of the cow. The TMR makes the cow's digestion smoother and the cow dung becomes dry. When TMR is given instead of other feeds, the milk yield increases to 1L - 2.5L.

97 views0 comments

Recent Posts

See All

Comments


bottom of page